സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്കോളർഷിപ്പ് ആയ ഇൻസ്പയർ (SHE) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സെപ്റ്റംബർ 01 മുതൽ ഒക്ടോബർ 15 വരെയാണ് അപേക്ഷിക്കാനാക്കുക.
താഴെ പറയുന്ന വിഷയങ്ങളിൽ BSc, BS, int MSc, int MS എന്നിവയിൽ ഏതിലെങ്കിലും ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം.
1. Physics
2. Chemistry
3. Mathematics
4. Biology
5. Statistics
6. Geology
7. Astrophysics
8. Astronomy
9. Electronics
10. Botany
11. Zoology
12. Bio-chemistry
13. Anthropology
14. Microbiology
15. Geophysics
16. Geochemistry
17. Atmospheric sciences
18. Oceanic Sciences.
👉 വരുമാന പരിധി ഇല്ല.
👉 ജനറൽ വിഭാഗം ഉൾപ്പെടെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
👉 +2 പഠിച്ച ബോർഡിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 1% വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് അനുവദിക്കുക.
👉 അല്ലെങ്കിൽ JEE advanced, NEET, NTSE തുടങ്ങിയ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയ ശേഷം സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്നവർ ആയിരിക്കണം.
👉 മുൻ വർഷങ്ങളിൽ +2 പാസ്സ് ആയ year gap ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
* Photo
* Class X Mark Sheet
* Class XII Mark Sheet
* Endorsement Form
* Certificate specifying Rank or Award in IIT-JEE/AIPMT/ NEET/ KVPY /JBNSTS/NTSE /International Olympic Medalists (if applicable)
👉 അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട് കോളേജിൽ നൽകേണ്ടതില്ല. പകരം കോളേജിലെ വിദ്യാർത്ഥിയാണെന്ന് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തുന്ന Endorsment form നിർബന്ധമായും upload ചെയ്യണം.
👉 അപേക്ഷ സമയത്ത് വിദ്യാർത്ഥിയുടെ ബാങ്ക് ഡീറ്റെയിൽസ് നൽകേണ്ട ആവിശ്യമില്ല. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം SBI account ന്റെ ഡീറ്റെയിൽസ് നൽകേണ്ടി വരും.
👉 +2 പഠിച്ച സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന advisory note നിർബന്ധമല്ല.
Website: https://online-inspire.gov.in/
© Edu News. All Rights Reserved.
Design by MN Muthukad