2024-25 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബിരുദ, പി.ജി പ്രോഗ്രാമുകൾക്ക് പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെട്ട 5000 ബിരുദ വിദ്യാർത്ഥികൾക്കും 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുമാണ് സ്കോളർഷിപ്പ് നൽകുന്നത്.
ബിരുദ സ്കോളർഷിപ്പ് - പഠന കാലയളവിൽ 2 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും.
ബിരുദാനനന്തര ബിരുദ സ്കോളർഷിപ്പ് - പഠന കാലയളവിൽ 6 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി 11 ഒക്ടോബർ 2024 . അപേക്ഷാ സമർപ്പണം പൂർത്തീകരിച്ചാൽ ആപ്റ്റിറ്റ്യൂഡ് പരീക്ഷയുടെ സമയം/ തീയതി എന്നിവ അറിയിച്ചു കൊണ്ടുള്ള ഒരു കൺഫർമേഷൻ ഇ-മെയിൽ ലഭിക്കുന്നതാണ്. ആപ്റ്റിറ്റ്യൂട് പരീക്ഷ പൂർത്തിയാക്കിയാൽ മാത്രമേ അപേക്ഷ പൂർത്തിയായതായി പരിഗണിക്കുകയുള്ളൂ. അപേക്ഷാ സമർപ്പണത്തിനോ ആപ്റ്റിറ്റ്യൂഡ് പരീക്ഷക്കോ യാതൊരു ഫീസും ഈടാക്കുന്നില്ല.
സ്കോളർഷിപ്പിന് പുറമേ, വിദ്യാർത്ഥികൾക്ക് വ്യവസായ പ്രമുഖരുടെ മെന്റർഷിപ്പും, ശിൽപ്പശാലകളിലൂടെയും സെമിനാറുകളിലൂടെയും മറ്റ് പരിപാടികളിലൂടെയും ലീഡർഷിപ്പ് വികസനത്തിനുള്ള അവസരവും നൈപുണ്യ ശേഷി വികസനത്തിനുള്ള അവസരവുമല്ലാം വിദ്യാർത്ഥികൾക്ക് ലഭിക്കും. സാമൂഹ്യവികസനത്തിന് ഉതകുന്ന രീതിയിലുള്ള കമ്യൂണിറ്റി എൻഗേജ്‌മെന്റ് പ്രോഗ്രാമുകളിൽ പങ്കെടുക്കാനുള്ള അവസരവും പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും.
Website:
https://www. scholar ships. reliancefoundation .org
Email:
rf.scholarships@reliancefoundation.org
WhatsApp: +91 7977 100 100 (Hi)
Phone: (011) 4117 1414 (10 am to 10 pm, Monday to Saturday)
© Edu News. All Rights Reserved.
Design by MN Muthukad